ചാവക്കാട്: ഓൾ കൈൻഡ്സ് വെൽഡേഴ്സ് അസോസിയേഷൻ തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവർത്തനം നിലച്ചുപോയ ഉപകരണങ്ങൾ ഉപയോഗയോഗ്യമാക്കുന്ന പ്രവർത്തി സംഘടിപ്പിച്ചു. താലൂക്ക് ആശുപത്രിയിൽ നടന്ന രണ്ടാംഘട്ടം പരിപാടി ഡോ. വിന്നി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് അനീഷ് പുത്തൻചിറ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി രാജേഷ് തിച്ചൂർ, സംസ്ഥാന സമിതി അംഗം ജോഗി കൈമൾ എന്നിവർ സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സുനിൽ കാരയിൽ സ്വാഗതവും ജില്ല ട്രഷറർ ബിജിത്ത് നന്ദിയും പറഞ്ഞു. ജില്ലാ മേഖല ഭാരവാഹികളും മെമ്പർമാരും പങ്കെടുത്തു.