ഗുരുവായൂർ: കേരളത്തിലെ എല്ലാം സമ്പ്രദായങ്ങളിലേയും സ്വാമിജികൾ ചേർന്ന് നയിക്കുന്ന ധർമ്മ സന്ദേശയാത്രയുടെ ഭാഗമായി ഗുരുവായൂരിൽ നാരായണീയ പാരായണം നടന്നു. ഗുരുവായൂർ രുഗ്മണി റീജൻസിയിൽ വിവിധ നാരായണീയ സമിതിയുടെ നേതൃത്വത്തിലാണ് നാരായണീയ പാരായണം നടന്നത്. തുടർന്ന് സ്വാമി കൃഷ്ണാനന്ദ സരസ്വതി, സ്വാമി നന്ദാത്മജാനന്ദ, സ്വാമി നിഖിലാനന്ദ സരസ്വതി, ശുദ്ധവിഗ്രഹ സ്വരൂപ തീർത്ഥ പാദർ, ശ്രീനിവാസൻ, ഡോ. ഹരിനാരായണൻ എന്നിവർ ധർമ്മ സന്ദേശയാത്രയുടെ ആവശ്യകതയും അതിൽ ചെയ്യേണ്ടതായ ധർമ്മത്തെ കുറിച്ച് പ്രഭാഷണങ്ങൾ നടത്തി. ഒക്ടോബർ 7 ന് കാസർഗോഡ് നിന്നും ആരംഭിക്കുന്ന ധർമ്മസന്ദേശയാത്ര ഒക്ടോബർ 21ന് തിരുവനന്തപുരത്ത് അവസാനിക്കും.