ചേറ്റുവ: ഫലസ്തീനിലെ ഗസ്സയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവര കൂട്ടകുരുതി നടത്തുന്ന ഇസ്രായേൽ നടപടിയിൽ പ്രതിഷേധിച്ച് ചേറ്റുവ മഹല്ല് ജുമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫലസ്തീൻ ഐക്യദാർഢ്യം സംഘടിപ്പിച്ചു. മഹല്ല് ഖത്തീബ് സലീം ഫൈസി കൂട്ടപ്രാർത്ഥനക്ക് നേതൃത്വം നൽകി. മഹല്ല് പ്രസിഡന്റ് ഉബൈദുള്ള അലി മുസ്‌ലിയാർ, ജനറൽ സെക്രട്ടറി എൻ.എം അബ്ദുൽ ജലീൽ, പി.ടി അക്ബർ അലി, അഷറഫ് കൊട്ടിലിങ്ങൽ, ആർ.കെ മുസ്തഫ, അക്ബർ ചേറ്റുവ, ബി.എം.ടി റൗഫ്, നൗഷാദ് കൊട്ടിലിങ്ങൽ, ലത്തീഫ് കെട്ടുമ്മൽ, മുസ്തഫ പുത്തൻപുരയിൽ, അബ്ദുൽ ജലാൽ, കലാം പുല്ലറകത്ത് എന്നിവരും ചേറ്റുവ മദ്രസ്സ കമ്മറ്റി അംഗങ്ങൾ, എം.എസ്.വൈ.എസ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.