Thursday, October 9, 2025

ആർ.എസ്.എസും കമ്മ്യൂണിസ്റ്റും ഇന്ത്യയുടെ  സ്വതന്ത്ര്യത്തിന് വേണ്ടി യാതൊരു ത്യാഗവും സഹിച്ചിട്ടില്ലെന്ന് വി.എം സുധീരൻ

ചാവക്കാട്: ഇന്ത്യയുടെ  സ്വതന്ത്ര്യത്തിന് വേണ്ടി യാതൊരു ത്യാഗവും സഹിക്കാത്തവരാണ് ആർ.എസ്.എസും കമ്മ്യൂണിസ്റ്റുകളുമെന്ന് കോൺഗ്രസ് നേതാവ് വി.എം സുധീരൻ പറഞ്ഞു. ചാവക്കാട് മണ്ഡലം 3-ാം വാർഡ് തിരുവത്ര-നോർത്ത് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച മഹാത്മാഗാന്ധി കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് രാജ്യം ഭരിക്കുന്ന നരേന്ദ്ര മോദി വോട്ട് ചോർത്തിയാണ് അധികാരത്തിൽ ഇരിക്കുന്നതെന്നും അദ്ദേഹം  ആരോപിച്ചു. വാർഡ് കോൺഗ്രസ് പ്രസിഡൻ്റ് ഇ.പി ഷാഫി അധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാക്കളായ ടി.എസ് അജിത്ത്, സി.എ. ഗോപ പ്രതാപൻ, കെ.വി ഷാനവാസ്, എം.എസ് ശിവദാസ്, കെ നവാസ്, കെ.വി സത്താർ, കെ.എച്ച് ഷാഹുൽ ഹമീദ്, എച്ച്.എം നൗഫൽ, കെ.വി യൂസഫ് അലി, സി.കെ ബാലകൃഷ്ണൻ, കെ.എം ഷിഹാബ്, ഷുക്കൂർ കോനാരത്ത്, കെ.കെ ശ്രീകുമാർ, ഹസീന സുബൈർ, അബ്ബാസ് താഴത്ത്, എ.എസ് സജിത്ത്, ഷെഹീബ് മജീദ് എന്നിവർ സംസാരിച്ചു.

മുതിർന്ന കോൺഗ്രസ് നേതാക്കൾ, സർവ്വീസിൽ നിന്നും വിരമിച്ചവർ, വ്യത്യസ്ത മേഖലയിൽ മികവ് തെളിയിച്ചവർ, വിദ്യാഭ്യാസ മേഖലയിൽ ഉന്നത വിജയം കൈവരിച്ചവർ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. ചികിത്സ സഹായം, പച്ചക്കറി തൈ, ഗ്രോ ബാഗ് വിതരണവും കുടുംബ സംഗമത്തിൻ്റെ ഭാഗമായി നടന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments