പുന്നയൂർ: തീരദേശ ഹൈവേ പദ്ധതി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ധർണ്ണ സംഘടിപ്പിച്ചു. പുന്നയൂർ, പുന്നയൂർക്കുളം പഞ്ചായത്തിലെ കോസ്റ്റൽ ഹൈവേ ആക്ഷൻ കൗൺസിലാണ് ധർണ സംഘടിപ്പിച്ചത്. തീരദേശ സംരക്ഷണ സമിതി സെക്രട്ടറി വി.കെ അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. റിട്ട. വി.ഒ ടി.കെ പ്രവീൺ, സെക്കീർ, മൊയ്‌ദീൻ കുഞ്ഞി, മൊയ്‌ദീൻ തുടങ്ങിയവർ പങ്കെടുത്തു.