Thursday, October 9, 2025

ഗുരുവായൂർ ദേവസ്വം വാദ്യകലാ വിദ്യാലയത്തിൽ കലാലോകത്തേക്ക് അരങ്ങേറ്റം കുറിച്ച് 12 വിദ്യാർത്ഥികൾ

ഗുരുവായൂർ: ദേവസ്വം വാദ്യകലാ വിദ്യാലയത്തിൽ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ അരങ്ങേറ്റം ശ്രദ്ധേയമായി. 12 വിദ്യാർത്ഥികളാണ് കലാലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ചെണ്ട വിഭാഗത്തിൽ നിന്നും നാലു പേരും മദ്ദളം – മൂന്ന്, കൊമ്പ് – നാല്, അഷ്ടപദിയിൽ നിന്ന് ഒരു വിദ്യാർത്ഥിയും അരങ്ങേറ്റം കുറിച്ചു. കൂടാതെ മദ്ദളകേളി, കൊമ്പ് പറ്റ്, തായമ്പക, പഞ്ചവാദ്യം, മേളം, അഷ്ടപദി എന്നീ വാദ്യകലാ പരിപാടികളും വിദ്യാർത്ഥികൾ നടത്തി. ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ.പി.സി ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിച്ചു. ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ ഉദ്ഘാടനം നിർവ്വഹിച്ചു. ദേവസ്വം ഭരണസമിതി അംഗം മനോജ് ബി നായർ സംസാരിച്ചു. ഡോ. പി.നാരായണൻ നമ്പൂതിരി വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി. വാദ്യകലാ വിദ്യാലയം പ്രിൻസിപ്പാൾ ടി.വി ശിവദാസിൻ്റെ നേതൃത്വത്തിൽ  അധ്യാപകർ പരിപാടികൾക്ക് നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments