ഗുരുവായൂർ: ഗുരുവായൂർ നഗരസഭയും തൈക്കാട് ഗവ. ആയുർവേദ ഡിസ്പെൻസറിയും സംയുക്തമായി തൊഴിലുറപ്പ് തൊഴിലാളികൾക്കും ഹരിത കർമ്മ സേനാംഗങ്ങൾക്കുമായി സൗജന്യ മെഡിക്കൽ ക്യാമ്പും എൻ.സി.ഡി. സ്ക്രീനിങ്ങും നടത്തി. ഗുരുവായൂർ നഗരസഭ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.എഷഫീർ ഉദ്ഘാടനം ചെയ്തു. സീനിയർ മെഡിക്കൽ ഓഫീസർ ഡോ.ഷാർലറ്റ് വിൻസെന്റ് സ്വാഗതവും ഫാർമസിസ്റ്റ് വിശാഖ് ലാൽ നന്ദിയും പറഞ്ഞു. ‘ആയുർവേദം മാനവരാശിക്കും ഭൂമിക്കും’ എന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഭാരതീയ ചികിത്സ വകുപ്പിൽ നടത്തുന്ന വിവിധങ്ങളായ പ്രോജക്ടുകളെക്കുറിച്ചും സീനിയർ മെഡിക്കൽ ഓഫീസർ ഡോ. ഷാർലറ്റ് വിൻസെന്റ് വിശദീകരിച്ചു.