Thursday, October 9, 2025

കണ്ടാണശ്ശേരി പഞ്ചായത്ത് പുതിയ ഓഫീസ് കെട്ടിടോദ്ഘാടനം ഒക്ടോബർ മൂന്നിന്

ഗുരുവായൂർ: കണ്ടാണശ്ശേരി പഞ്ചായത്ത് പുതിയ ഓഫീസ് കെട്ടിടത്തിന്റ ഉദ്ഘാടനം ഒക്ടോബർ മൂന്നിന് തദ്ദേശ  വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർഹിക്കുമെന്ന് പ്രസിഡന്റ് മിനി ജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് 5.30 ന് കണ്ടാണശ്ശേരി പഞ്ചായത്ത് ഓഫീസ് പരിസരത്ത് നടക്കുന്ന ചടങ്ങിൽ മുരളി പെരുനെല്ലി എം.എൽ.എ അധ്യക്ഷത  വഹിക്കും. പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷൻ അംഗം ടി.കെ വാസു, ബി.എഫ്.എ.സി അംഗം എം ബാലാജി  എന്നിവർ മുഖ്യാതിഥികളാകും. ചടങ്ങിൽ  തദ്ദേശസ്ഥാപന അധ്യക്ഷന്മാർ, ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും. ഒരു കോടി രൂപ ചെലവഴിച്ചാണ് പഞ്ചായത്തിന്റെ പുതിയ ഓഫീസ് കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ്  എൻ.എസ് ധനൻ, ക്ഷേമകാര്യ  സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ.എ ബാലചന്ദ്രൻ, മെമ്പർ പി.കെ അസീസ്, സംഘാടകസമിതി കൺവീനറായ പഞ്ചായത്ത് സെക്രട്ടറി കെ.കെ രാധാകൃഷ്ണൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments