ഗുരുവായൂർ: ക്ഷേത്ര നഗരിയായ ഗുരുവായൂരിൽ ലഹരി വേട്ട ശക്തിപ്പെടുത്തണമെന്ന് ഡിവൈഎഫ്ഐ ഗുരുവായൂർ വെസ്റ്റ് മേഖല സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. ഗുരുവായൂർ ക്ഷേത്രം ഉൾപ്പെടുന്ന പ്രദേശത്ത് ലോഡ്ജുകളും ഫ്ലാറ്റുകളും പൊതു കേന്ദ്രങ്ങളും ഒരുപാടുണ്ട്. വിവിധ പ്രദേശങ്ങളിൽ നിന്നും ഇത്തരം കേന്ദ്രങ്ങളിലേക്ക് എത്തിച്ചേരുന്ന ലഹരി സംഘങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അതുവഴി ലഹരി മുക്ത നഗരമായി ഗുരുവായൂരിനെ മാറ്റണമെന്നും ഡിവൈഎഫ്ഐ ഗുരുവായൂർ വെസ്റ്റ് മേഖല സമ്മേളനത്തിൽ അഡ്വ.ആർ. ആനന്ദിന്റെ നേതൃത്വത്തിലുള്ള പ്രമേയ കമ്മിറ്റി ആവശ്യപ്പെട്ടു. സമ്മേളനം ഡിവൈഎഫ്ഐ തൃശ്ശൂർ ജില്ല ട്രഷറർ കെ.എസ് സെന്തിൽകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി അംഗം ദേവിക ദിലീപ് അധ്യക്ഷത വഹിച്ചു. മേഖല പ്രസിഡന്റ് കെ അശ്വിൻ പതാക ഉയർത്തി രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പചക്രം സമർപ്പിച്ചു. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി എറിൻ ആന്റണി, പ്രസിഡന്റ് കെ.എസ് അനൂപ്, ടി.ജി രഹന, ഒ.എൻ രഞ്ജിത്ത്, സിആർ രാഗേഷ്, അഡ്വ. ആനന്ദ്, അജയ് ദേവ് തുടങ്ങിയവർ സംസാരിച്ചു. ജി.എൻ രാമകൃഷ്ണൻ സ്വാഗതവും പി അശ്വിൻ നന്ദിയും പറഞ്ഞു. ഭാരവാഹികളായി സെക്രട്ടറി കെ.അശ്വിൻ, പ്രസിഡന്റ് ജി.എൻ. രാമകൃഷ്ണൻ, ട്രഷറര്‍ പി.അശ്വിൻ എന്നിവരെയും തിരഞ്ഞെടുത്തു.