ഗുരുവായൂർ: നെന്മിനി റെയിൽവേ ഗേറ്റ് റോഡിൽ സ്കൂട്ടർ യാത്രയ്ക്കിടയിൽ തെങ്ങിൽ നിന്ന് ഓലപ്പട്ട സ്കൂട്ടർ യാത്രികൻ്റെ ദേഹത്തേക്ക് വീണു. നിയന്ത്രണംവിട്ട സ്കൂട്ടർ മറിഞ്ഞ് യാത്രികന് പരിക്കേറ്റു. ബ്രഹ്മകുളം കോടനാഴി വീട്ടിൽ രവീന്ദ്രനാ(75)ണ് പരിക്കേറ്റത്. ഇന്ന് ഉച്ചതിരിഞ്ഞ് 2.50 ഓടെയായിരുന്നു അപകടം. കാലിന് പരിക്കേറ്റയാളെ ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ ആദ്യം ചാവക്കാട് താലൂക്ക് ആശുപത്രിയിലും തുടർന്ന് മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.