ചാവക്കാട്: ചാവക്കാട് നഗരസഭയിൽ ഹാപ്പി കേരളം പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ വിനായക സ്തുതി അവതരിപ്പിച്ച സംഭവം പ്രതിഷേധാർഹമാണെന്ന് എസ്.ഡി.പി.ഐ ചാവക്കാട് മുൻസിപ്പൽ കമ്മിറ്റി. മതനിരപേക്ഷത സർക്കാർ പരിപാടികളിൽ മതാചാരങ്ങൾക്ക് ഇടമില്ലെന്നതാണ് ഭരണഘടന വ്യക്തമാക്കുന്നത്. എന്നാൽ ഗുരുവായൂർ എം എൽ.എയും നഗരസഭ ചെയർപേഴ്സണും സംഘാടകരും ചേർന്ന് നടത്തിയ ഈ പ്രവൃത്തി ഭരണഘടനയുടെ ആത്മാവിനെയും പൗരന്മാരുടെ വിശ്വാസ സ്വാതന്ത്ര്യത്തിനെയും അവഹേളിക്കുന്നതാണ്. പൊതു ജനങ്ങളുടെ പണം ചെലവഴിച്ച് നടക്കുന്ന പൊതു പദ്ധതികൾ ഏതെങ്കിലും മതാചാരങ്ങളോട് ബന്ധിപ്പിക്കുന്നത് മറ്റു മതവിശ്വാസികളോട് വിവേചനപരവും പുറത്താക്കലും തന്നെയാണ്. സർക്കാരിന്റെ ഔദ്യോഗിക പരിപാടികൾ മതേതരമായിരിക്കണമെന്ന് ഉറപ്പുവരുത്തുക ഭരണഘടനാപരമായ കടമയാണ്. ഈ രീതിയിലുള്ള പരിപാടികൾ രാജ്യത്തിന്റെ മതേതര ജനാധിപത്യ സ്വഭാവത്തിന് നേരെ നടക്കുന്ന വെല്ലുവിളിയാണ്. ഭരണഘടന ലംഘനങ്ങൾ ചൂണ്ടിക്കാണിക്കുന്ന മാധ്യമങ്ങളെ അവഹേളിക്കുന്ന ചെയർപേഴ്സൻ്റെ വർഗീയ പരാമർശവും ജനാധിപത്യത്തിന് അപമാനകരമാണെന്നും എസ്.ഡി.പി.ഐ ചാവക്കാട് മുനിസിപ്പൽ വൈസ് പ്രസിഡന്റ് ദിലീപ് അത്താണി പറഞ്ഞു.
‘വിനായക സ്തുതി’യോടെ ഹാപ്പി കേരളം പദ്ധതിക്ക് ചാവക്കാട് നഗരസഭയിൽ തുടക്കമായി