Thursday, October 9, 2025

‘ചാവക്കാട് നഗരസഭാ ചെയർപേഴ്സൺ മാധ്യമപ്രവർത്തകരെ വർഗീയ ചാപ്പകുത്തി ഒറ്റപ്പെടുത്തുന്നു’ – അനീഷ് പാലയൂർ (കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡണ്ട്)

ചാവക്കാട്: രാജാവ് നഗ്നനാണെന്ന് വിളിച്ചു പറയാൻ ധൈര്യം കാണിക്കുന്ന മാധ്യമപ്രവർത്തകരെ വർഗീയ ചാപ്പകുത്തി ഒറ്റപ്പെടുത്താനാണ് ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡണ്ട് അനീഷ് പാലയൂർ പറഞ്ഞു. സർക്കാർ പരിപാടിയിലാണ് വിനായക സ്തുതി ഗീതം അവതരിപ്പിച്ചതെന്ന കാര്യം ചെയർപേഴ്സൺ തിരിച്ചറിയണം. ഇത് ആര് പ്രീതിപ്പെടുത്തുവാനാണെന്നും ഇതിന് മറുപടി പറയേണ്ടതിനു പകരം ഇക്കാര്യം റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകർക്കെതിരെ വർഗീയ അധിക്ഷേപം നടത്തുന്നത് ഒരു ജനപ്രതിനിധിക്ക് ചേർന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

‘വിനായക സ്തുതി’യോടെ ഹാപ്പി കേരളം പദ്ധതിക്ക് ചാവക്കാട് നഗരസഭയിൽ തുടക്കമായി

RELATED ARTICLES
- Advertisment -

Most Popular

Recent Comments