ചാവക്കാട്: മിസോറാം സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്നും പി.ജി സൈക്കോളജിയിൽ പത്താം റാങ്ക് കരസ്ഥമാക്കിയ ലിയാന പർവീനെ മഹാത്മാ ചാരിറ്റബിൾ ട്രസ്റ്റ് അനുമോദിച്ചു. ട്രസ്റ്റ് ചെയർമാൻ സി.എ ഗോപപ്രതാപൻ ഉപഹാരം നൽകി. എച്ച്. എം നൗഫൽ, മനാഫ് ആർ.എം, അൻസാർ ടി. കെ എന്നിവർ പങ്കെടുത്തു.