ഗുരുവായൂർ: കോട്ടപ്പടി സെൻ്റ് ലാസേഴ്സ് ദേവാലയത്തിലെ വിശ്വാസ പരിശീലന ദിനാഘോഷം നടന്നു. പൊതു സമ്മേളനം വിശ്വാസപരിശീലനം ഫൊറന പ്രൊമോട്ടർ റവ. ഫാ. ഡെനീസ് മാറോക്കി ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. ഷാജി കൊച്ചുപുരയ്ക്കൽ അധ്യക്ഷത വഹിച്ചു. 43 വർഷത്തെ സൂത്യർഹമായ സേവനത്തിന് ശേഷം വിരമിക്കുന്ന ജോർജ് മാസ്റ്ററിനും 45 വർഷത്തെ മികച്ച സേവനത്തിനുള്ള പുരസ്ക്കാരത്തിന് അർഹനായ ജെയിൻ മാസ്റ്ററിനും ഒപ്പം 15 വർഷത്തെ മികച്ച സേവനത്തിനുള്ള പുരസ്ക്കാരത്തിന് അർഹനായ സൈമൺ മാസ്റ്റർനെയും റവ. ഫാ. ഡെനീസ് മാറോക്കി ആദരിച്ചു. അസിസ്റ്റന്റ് വികാരി ഫാ. തോമസ് ഊക്കൻ, ബഥനി കോൺവെൻ്റ് സുപ്പീരിയർ സിസ്റ്റർ അൽഫോൻസ സി.എം.സി, കൈക്കാരൻ സെബി തണ്ണിക്കൽ,പി ടി എ പ്രസിഡൻ്റ് പോൾസൺ എംകെ, സ്കൂൾ ലീഡർ അന്ന റോസ് ജെയ്സൺ,എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ സെബാസ്റ്റ്യൻ എം. ജെ സ്വാഗതവും ,ജനറൽ കൺവീനർ മനു ജോൺ വർഗീസ് നന്ദിയും പറഞ്ഞു. കുട്ടികളുടെ കലാവിരുന്നും വാർഷിക പരീക്ഷ വിജയികൾക്കും മുഴുവൻ ഹാജർ ഉണ്ടായിരുന്ന വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.