ഗുരുവായൂർ: ഗുരുവായൂർ ദേവസ്വവും മാതൃഭൂമിയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ ആനവര ചിത്രരചനാ മത്സരത്തിലെ വിജയികൾക്കുള്ള ഉപഹാരങ്ങൾ സമ്മാനിച്ചു. ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിച്ചു. മാതൃഭുമി ചീഫ് ജനറൽ മാനേജർ സജീവൻ നന്നാട്ട് അധ്യക്ഷനായി. കവിയും ഗാന രചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി, സംഗീത സംവിധായകൻ ഔസേപ്പൻ എന്നിവർ മുഖ്യാതിഥികളായി. ദേവസ്വം ഭരണസമിതി അംഗങ്ങളായ സി മനോജ്, കെ.പി വിശ്വനാഥൻ, അഡ്മിനിസ്ട്രേറ്റർ ഒ.ബി അരുൺകുമാർ, കൗൺസിലർ ശോഭാ ഹരി നാരായണൻ, മാതൃഭൂമി ന്യൂസ് എഡിറ്റർ എം.കെ കൃഷ്ണകുമാർ, യൂണിറ്റ് മാനേജർ വിനോദ് നാരായണൻ, ദേവസ്വം പബ്ബിക്കേഷൻ അസി.മാനേജർ കെ.ജി സുരേഷ് കുമാർ എന്നിവർ സന്നിഹിതരായി.