Thursday, October 9, 2025

അകലാട് മൂന്നൈനിയിൽ 13 വയസ്സുകാരനെ കാണാനില്ലെന്ന് പരാതി

ചാവക്കാട്: അകലാട് മൂന്നൈനിയിൽ 13 വയസ്സുകാരനെ കാണാനില്ലെന്ന് പരാതി. മൂന്നൈനി പടിഞ്ഞാറ് അജ്മീർ നഗറിൽ ചക്കൻ്റെ വളപ്പിൽ അലി-ഷമീറ ദമ്പതികളുടെ മകൻ അൻസിലിനേയാണ് ഇന്നലെ ഉച്ചക്ക് 2.30 മുതൽ കാണാതായത്. നാലാം കല്ലിൽ ദർസ് പഠനത്തിനായി പോയതായിരുന്നു. നീളമുള്ള സ്ലീവോടുകൂടിയ വെളുത്ത നിറത്തിലുള്ള വസ്ത്രമായിരുന്നു കാണാതാകുമ്പോഴുള്ള വേഷം. വിവരം ലഭിക്കുന്നവർ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ താഴെക്കാണുന്ന നമ്പറിലോ അറിയിക്കണം. 

ഫോൺ – 8592007888, 9061913955

RELATED ARTICLES
- Advertisment -

Most Popular

Recent Comments