കേച്ചേരി: കൈപ്പറമ്പ് നൈൽ ആശുപത്രിക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രികന് പരിക്കേറ്റു. ആകലാട് കാട്ടിലെ പള്ളി സ്വദേശി വാഴക്കമഠത്തിൽ വീട്ടിൽ അബ്ദുൾ അസീസ് മകൻ അക്ബറി(21)നാണ് പരിക്കേറ്റത്. പരിക്കേറ്റ യുവാവിനെ കേച്ചേരി ആക്ട്സ് ആംബുലൻസ് പ്രവർത്തകർ തൃശൂർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.