Thursday, October 9, 2025

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ പ്ലാറ്റിനം അവാർഡ് ഏറ്റുവാങ്ങി ഗുരുവായൂർ നഗരസഭ

ഗുരുവായൂർ: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ പ്ലാറ്റിനം അവാർഡ് ഏറ്റുവാങ്ങി ഗുരുവായൂർ നഗരസഭ. മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ്, വൈസ് ചെയർപേഴ്സൺ, അനിഷ്മ ഷനോജ് എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. എറണാകുളം കറുകുറ്റി അഡ്ലക്‌സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലെ അന്താരാഷ്ട്ര പരിസ്ഥിതി കോൺക്ലേവ് വേദിയിൽ നടന്ന ചടങ്ങിൽ വ്യവസായ മന്ത്രി പി രാജീവ് അദ്ധ്യക്ഷത വഹിച്ചു. ഗുരുവായൂർ നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എ.എം ഷെഫീർ , ഷൈലജ സുധൻ, ബിന്ദു അജിത്, നഗരസഭ സെക്രട്ടറി എച്ച് അഭിലാഷ് കുമാർ, ക്ലീൻ സിറ്റി മാനേജർ അശോക് കുമാർ എന്നിവർ സന്നിഹിതരായി. പരിസ്ഥിതി സംരക്ഷണത്തിലും മലിനീകരണ നിയന്ത്രണത്തിലും നേട്ടങ്ങൾ കൈവരിച്ചതിനാണ് ഗുരുവായൂർ നഗരസഭയെ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ പ്ലാറ്റിനം അവാർഡിനായി തെരഞ്ഞെടുത്തത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments