വടക്കേക്കാട്: റോഡിലൂടെ നടന്നു പോയിരുന്ന 14കാരിയെ തടഞ്ഞു നിർത്തി ലൈംഗികമായി ഉപദ്രവിച്ചെന്ന കേസിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. അകലാട് കൊട്ടിലിങ്ങൽ വീട്ടിൽ 56 വയസുള്ള അലിക്കുട്ടിയേയാണ് വടക്കേകാട് സ്റ്റേഷൻ ഹൗസ് ഓഫീസർ എം.കെ രമേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു. എസ്.ഐമാരായ പി.പി ബാബു, പി.എ സുധീർ, സി. ബിന്ദുരാജ്, സി.പി.ഒ രഞ്ജിത്ത് എന്നിവരും പ്രതിയെ അറസ്റ്റ് ചെയ്ത പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.