Friday, September 26, 2025

അണ്ടത്തോട് പാപ്പാളി ബീച്ച് അറഫ മസ്ജിദിൻ്റെ ശിലാ സ്ഥാപനം നടത്തി

പുന്നയൂർക്കുളം: അണ്ടത്തോട് പാപ്പാളി ബീച്ച് നിർമ്മിക്കുന്ന അറഫ മസ്ജിദിൻ്റെ ശിലാ സ്ഥാപനം നടത്തി. പൊതുസമ്മേളനം ജമാഅത്തെ ഇസ്ലാമി കേരള അസിസ്റ്റന്റ് അമീർ വി.ടി അബ്ദുള്ള കോയ ഉദ്ഘാടനം ചെയ്തു.ഹിറാ മസ്ജിദ് ഖത്തീബ് അബ്ദുസ്സമദ് അധ്യക്ഷത വഹിച്ചു. പീപ്പിൾസ് ഫൗണ്ടേഷൻ വൈസ് ചെയർമാൻ മജീദ് മുഖ്യ പ്രഭാഷണം നടത്തി. അണ്ടത്തോട് മഹല്ല് കമ്മിറ്റി സെക്രട്ടറി വി മായിൻകുട്ടി, മന്ദലാം കുന്ന് മഹല്ല് പ്രസിഡന്റ്‌ എ അലാവുദ്ധീൻ, ഹിറാ മസ്ജിദ് പ്രസിഡന്റ്‌ അബൂബക്കർ കാരയിൽ, ഹംസ പള്ളത്ത്, കെ ഹനീഫ എന്നിവർ സംസാരിച്ചു. അറഫ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ്‌ ബക്കർ ചന്ദനത്ത് സ്വാഗതവും സെക്രട്ടറി ഹുസൈൻ മടപ്പൻ നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments