Friday, September 26, 2025

‘സിവിൽ സർവീസ് ലക്ഷ്യങ്ങൾ കീഴടക്കാം’; തിരുവത്രയിൽ സൗജന്യ ഓറിയന്റേഷൻ ക്ലാസ് നാളെ

ചാവക്കാട്: പെരിന്തൽമണ്ണ കെ.ആർ.ഇ.എ ജൂനിയർ ഐ.എ.എസ് കോച്ചിംഗ് സെൻ്ററും തിരുവത്ര അൽ-റഹ്മ ചാരിറ്റബിൾ ട്രസ്റ്റും ചേർന്ന് നാളെ (ശനി) സൗജന്യ ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നാളെ വൈകീട്ട് നാലിന് തിരുവത്ര  അൽറഹ്‌മ ചാരിറ്റബിൾ ട്രസ്റ്റ് ഹാളിൽ കെ.ആർ.ഇ.എ അക്കാദമി ചെയർമാനും പെരിന്തൽമണ്ണ എം.എൽ.എയുമായ നജീബ് കാന്തപുരം ഉദ്ഘാടനം ചെയ്യും.

ഏഴ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് വേണ്ടിയാണ്  ഐ.എ.എസ് ജൂനിയർ കോഴ്സ് സംഘടിപ്പിക്കുന്നത്. ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ്  അടങ്ങിയ 24 സിവിൽ സർവീസ് എന്ന വലിയ ലക്ഷ്യങ്ങൾ കീഴടക്കാൻ  ക്രിയാത്മക മാർഗ്ഗ നിർദ്ദേശം നൽകുന്ന  സൗജന്യ ഓറിയൻറ്റേഷൻ ക്ലാസാണ് നടത്തുന്നത്. മുൻകുട്ടി രജിസ്റ്റർ ചെയ്യുന്നതിനായി 7560810823 എന്ന നമ്പറിൽ ബന്ധപ്പെടുക. ഭാരവാഹികളായ അൽറഹ്‌മ വൈസ് പ്രസിഡണ്ട് എം.എ മൊയ്ദീൻഷ, അക്കാഡമിക്ക് ചെയർമാൻ അഹമ്മദ് കബീർ ഫൈസി, അൽറഹ്‌മ ചീഫ് കോഡിനേറ്റർ റ്റി.എം മൊയ്ദീൻഷ, അക്കാദമിക്ക് കോഡിനേറ്റർ ഡോ.സിറാജ് പി ഹുസ്സയിൻ, അൽറഹ്‌മ മെമ്പർ വി.എ മുഹമ്മദ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments