Thursday, September 25, 2025

ഗുരുവായൂർ നഗരസഭ വീണ്ടും പുരസ്കാര നിറവിൽ; ഇത്തവണ ലഭിച്ചത് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് പുരസ്ക്കാരം

ഗുരുവായൂർ നഗരസഭാ വീണ്ടും പുരസ്കാര നിറവിൽ. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് പുരസ്കാരം ഗുരുവായൂർ നഗരസഭക്ക് ലഭിച്ചു. പരിസ്ഥിതി സംരക്ഷണത്തിലും മലിനീകരണ നിയന്ത്രണത്തിലും നേട്ടങ്ങൾ കൈവരിച്ച വിവിധ സ്ഥാപനങ്ങൾക്ക് സ്ഥാപനങ്ങൾക്ക് പി.സി.ബി നൽകുന്ന പുരസ്കാരമാണ് ഗുരുവായൂർ നഗരസഭക്ക് ലഭിച്ചത്. തദ്ദേശ സ്ഥാപന വിഭാഗത്തിനുള്ള പ്ലാറ്റിനം അവാർഡാണിത്. സെപ്റ്റംബർ 27 ഉച്ചയ്ക്ക് 12 ന് എറണാകുളം,കറുകുറ്റി, അഡ്ലക്‌സ് ഇന്റർനാഷണൽ കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെന്ററിൽ  നടക്കുന്ന  അന്താരാഷ്ട്ര പരിസ്ഥിതി കോൺക്ലേവ വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ് സമ്മാനിക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments