ഗുരുവായൂർ: ലോക നാളികേര ദിനത്തോടനുബന്ധിച്ച് ശ്രീകൃഷ്ണ കോളേജിൽ ബോട്ടണി വിഭാഗത്തിൻ്റെ നേതൃത്വത്തിൽ സസ്യ 2025 സംഘടിപ്പിച്ചു. സസ്യശാസ്തവിദ്യാർത്ഥികളിൽ വിവിധ കാർഷീക വിളകളുടെ ഉൽപത്തിയും പ്രാധാന്യവും മറ്റു സവിശേഷ ഗുണങ്ങളെ സംബന്ധിച്ചുള്ള ബോധവൽക്കരണ പരിപാടി കോളേജ് പ്രിൻസിപ്പാൾ ഡോ. പി.എസ് വിജോയ് ഉദ്ഘാടനം ചെയ്തു. ബോട്ടണി വകുപ്പ് മേധാവി ഡോ. എം.ആർ നിരഞ്ജന അദ്ധ്യക്ഷത വഹിച്ചു. ഡോ. ജി ഗായത്രി, ഡോ. ടി.എം പ്രജിത്ത്, ഡോ. വി സുമതി എന്നിവർ സംസാരിച്ചു.