ഗുരുവായൂർ: അരിയന്നൂർ മുസ്ലിം പള്ളിക്ക് സമീപം ബസ്സിടിച്ച് സ്കൂട്ടർ മറിഞ്ഞു. സ്കൂട്ടർ യാത്രികരായ മാതാവിനും മകനും പരിക്കേറ്റു. ചൂണ്ടൽ പന്നിശ്ശേരി പന്തായിൽ വട്ടവളപ്പിൽ ഷീജ(43), മകൻ അതുൽ കൃഷ്ണ(20) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.