Wednesday, September 24, 2025

ലെൻസ്ഫെഡ് പുന്നയൂർക്കുളം യൂണിറ്റ് സമ്മേളനം സമാപിച്ചു

പുന്നയൂർക്കുളം: ലൈസൻസ്ഡ്  എൻജിനീയേഴ്സ് ആൻ്റ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (ലെൻസ്ഫെഡ്) പുന്നയൂർക്കുളം യൂണിറ്റ് സമ്മേളനം സമാപിച്ചു. പുന്നയൂർക്കുളം പഞ്ചായത്ത് ഹാളിൽ ജില്ല കമ്മിറ്റി അംഗം സജിൻ വെന്നിക്കൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ഇ.കെ ഷെഹീർ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി എ.കെ സുനിൽ  റിപ്പോർട്ടും ട്രഷറർ പി.ബി വൈശാഖ് സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിച്ചു. ഏരിയ പ്രസിഡണ്ട് ബെൻസൺ വിൻസന്റ് മുഖ്യപ്രഭാഷണം നടത്തി. ക്ഷേമനിധി സ്റ്റാറ്റൂട്ടറി അംഗം സുഹാസ് ഡി കോലഴി, ബാബു ജോർജ്, കെ.പി പ്രവീൺ, അജിത് രാജ്, പി.വി സബീഷ് തുടങ്ങിയവർ സംസാരിച്ചു. നഫീസത്തുൽ മിസരിയ സ്വാഗതവും  സെക്രട്ടറി രഞ്ജിഷ നന്ദിയും പറഞ്ഞു. പുതിയ കമ്മറ്റി പ്രസിഡണ്ടായി ഇ.കെ ഷഹീർ, സെക്രട്ടറി രഞ്ജിഷ, ട്രഷറർ വൈശാഖ് എന്നിവർ അടങ്ങിയ 9 അംഗ കമ്മറ്റിയെ തിരഞ്ഞെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments