ഗുരുവായൂർ: കേരളത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ നഗരസഭ ഭരണത്തിനുള്ള അവാർഡ് നൽകുന്നുണ്ടെങ്കിലും അത് ഗുരുവായൂർ നഗരസഭക്കാണ് അർഹതയെന്ന് മുസ്ലിം ലീഗ് ജില്ല സെക്രട്ടറി കെ.കെ ഹംസക്കുട്ടി പറഞ്ഞു. ഗുരുവായൂർ മുനിസിപ്പൽ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുവായൂർ നഗരസഭയ്ക്ക് ആർദ്ര കേരള പുരസ്കാരം നൽകിയതിന്റെ അടിസ്ഥാനം എന്താണെന്നും കേരളത്തിലെ നഗരസഭകളിൽ ഏറ്റവും കൂടുതൽ അഴിമതി നടക്കുന്ന നഗരസഭക്കുള്ള അവാർഡാണ് ഗുരുവായൂരിന് നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.