ഗുരുവായൂർ: കോൺഗ്രസ് പൂക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 34-ാം വാർഡ് കപ്പിയൂരിൽ മഹാത്മാഗാന്ധി കുടുംബ സംഗമം സംഘടിപ്പിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ടി.എസ് ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് സലിം പനങ്ങാവിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി ബഷീർ പൂക്കോട് ആമുഖഭാഷണം നടത്തി. പ്രതിപക്ഷ നേതാവ് കെ.പി ഉദയൻ, കൗൺസിലർ കെ.പി.എ റഷീദ്, പൂക്കോട് മണ്ഡലം പ്രസിഡന്റ് ആന്റോ തോമസ്, നഗരസഭ കോൺഗ്രസ് കമ്മിറ്റി കോഡിനേറ്റർ ആർ രവികുമാർ, കെ.എസ്.യു ജില്ല പ്രസിഡന്റ് ഗോകുൽ ഗുരുവായൂർ, യൂത്ത് കോൺഗ്രസ് ജില് സെക്രട്ടറി സി.എസ് സൂരജ്, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എം.എഫ് ജോയ് മാസ്റ്റർ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് നിസാം ആലുങ്ങൽ, പി.കെ മോഹനൻ, എ.എസ് ശ്രീനിവാസൻ, സി.എം അഷറഫ്, കെ.കെ വിമൽ, റാബിയ ജലീൽ എന്നിവർ സംസാരിച്ചു. വാർഡ് കൗൺസിലർ ജീഷ്മ സുജിത്ത് സ്വാഗതവും പൂക്കോട് മണ്ഡലം വൈസ് പ്രസിഡന്റ് രാജേഷ് ജാക്ക് നന്ദിയും പറഞ്ഞു.