ചാവക്കാട്: ചാവക്കാട് ബീച്ച് ലവേഴ്സ് ചാവക്കാട് ഹയാത്ത് ഹോസ്പിറ്റലുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സി.പി.ആർ ട്രെയിനിങ് പ്രോഗ്രാം നാളെ (ഞായർ) നടക്കും. രാവിലെ 7.30 ന് ബ്ലാങ്ങാട് ബീച്ചിൽ വെച്ച് നടക്കുന്ന പരിപാടിക്ക് പ്രമുഖ കാർഡിയോളജിസ്റ്റും ചാവക്കാട് ഹയാത്ത് ഹോസ്പിറ്റൽ എം.ഡിയുമായ ഡോ. സൗജാദ് മുഹമ്മദ് നേതൃത്വം നൽകുമെന്ന് പ്രോഗ്രാം കോഡിനേറ്റർ നൗഷാദ് തെക്കുംപുറം, ഹയാത്ത് ഹോസ്പിറ്റൽ മാനേജർ മുഹമ്മദ് ഷാക്കിർ എന്നിവർ അറിയിച്ചു.