ചാവക്കാട്: ‘വോട്ട് കൊള്ളക്കാരിൽ നിന്നും രാജ്യത്തെ രക്ഷിക്കുക’ എന്ന മുദ്രാവാക്യമുയർത്തി എസ്.ഡി.പി.ഐ ചാവക്കാട് മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച പദയാത്ര സമാപിച്ചു. ആനത്തലമുക്കിൽ നിന്ന് ആരംഭിച്ച പദയാത്ര പുത്തൻ കടപ്പുറം സെന്ററിലായിരുന്നു സമാപിച്ചത്. സമാപന സമ്മേളനം എസ്.ഡി.പി.ഐ ജില്ല സെക്രട്ടറി എ.എം മുഹമ്മദ് റിയാസ് മാള ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ വൈസ് പ്രസിഡന്റ് ദിലീപ് അത്താണി അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ സെക്രട്ടറി ഹാരിസ് സ്വാഗതവും ബേബി റോഡ് ബ്രാഞ്ച് പ്രസിഡന്റ് റഫീദ് നന്ദിയും പറഞ്ഞു.
മണ്ഡലം സെക്രട്ടറി മുസമ്മിൽ സംസാരിച്ചു. രാജ്യത്ത് നിലനിൽക്കുന്ന അഴിമതി, സ്വജനപക്ഷപാതം, രാഷ്ട്രീയ ചൂഷണം എന്നിവക്കെതിരെയുള്ള പ്രതിഷേധമാണ് ഈ പദയാത്രയിലൂടെ എസ്.ഡി.പി.ഐ ഉയർത്തിക്കാട്ടിയത്. സാധാരണ ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനും നീതി ഉറപ്പാക്കാനും രാഷ്ട്രീയ നേതൃത്വങ്ങൾ പ്രതിജ്ഞാബദ്ധമായിരിക്കണമെന്ന് എസ്.ഡി.പി.ഐ ആവശ്യപ്പെട്ടു.