ഒരുമനയൂർ: ആൽഫ പാലിയേറ്റീവ് കെയർ ചാവക്കാട് ലിങ്ക് സെന്റർ സ്ഥാപക അംഗവും രക്ഷാധികാരിയുമായിരുന്ന ആർ.ഒ അഷ്റഫിന്റെ നിര്യാണത്തിൽ അനുശോചന-അനുസ്മരണ യോഗം സംഘടിപ്പിച്ചു. ആൽഫ പ്രസിഡന്റ് എൻ.കെ ബഷീർ അധ്യക്ഷത വഹിച്ചു. വിവിധ സംഘടന പ്രധിനിധികളായ പി.കെ. അഷ്‌റഫ് പെരുമ്പാടി, എ.വി. ഹംസക്കുട്ടി ഹാജി, ജനാർദ്ധനൻ, എൻ.വി ഹംസക്കുട്ടി ഹാജി, ആർ.പി ഹാരിഫ്, ആർ.ഒ ഇസ്മായിൽ, ശംസുദ്ധീൻ വലിയകത്ത്, സെക്കീർ രായം മരക്കാർ, ആർ.ഒ ഫയാസ്, ആർ.ഒ. ഇബ്രാഹിം കുട്ടി, വി.പി സുലൈമാൻ ഹാജി, ടി.വി അഷ്‌റഫ് , ഫസലുദ്ധീൻ സിങ്കം, ഖലീൽ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി പി.സി മുഹമ്മദ് കോയ സ്വാഗതവും ട്രഷറർ തൽഹത്ത് പടുങ്ങൽ നന്ദിയും പറഞ്ഞു. ആൽഫ ഭാരവാഹികളായ എ.വി ഹാരിസ് , വി.കെ സൈനുൽ ആബിദീൻ, അഷ്‌റഫ് കുഴിപ്പന, പി.കെ ഷൈമോൻ, എ.സി ബാബു, എ.വി മുഷ്ത്താഖ് അഹമ്മദ് , എൻ ഉബൈദ്, റഷീദ് പൂളക്കൽ, മുഹമ്മദുണ്ണി, ഫിയാസ് അലങ്കാർ, ഹസീന അഷ്‌റഫ്, ഷാജിത ബഷീർ, ഷൈജ ഹാരിസ്, ഫഹീമ സലീം, നഫീസ കുട്ടി, ഷംല അസീസ്, സുബൈദ റഷീദ്, ഷംഷാദ് ശംസുദ്ധീൻ, ഫാത്തിമ അഷ്‌റഫ്, സമീറ കോയ, ഫൗസിയ ഹുസൈൻ , സബീന ലത്തിഫ്, സബിത റാഫി, ഷംല അസീസ്, ഹഫ്സ എന്നിവർ നേതൃത്വം നൽകി.