ഗുരുവായൂർ: സ്വച്ഛത ഹി സേവ കാമ്പയിനിന്റെ ഭാഗമായി ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ പ്രത്യേക സൈക്കിൾ റാലി സംഘടിപ്പിച്ചു. ശുചിത്വവും പ്ലാസ്റ്റിക് രഹിതവുമായ പരിസരം ഉറപ്പാക്കുക, സുസ്ഥിര ജീവിതരീതികളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് റാലിയുടെ ലക്ഷ്യം. പരിസ്ഥിതി ശുചിയായി നിലനിർത്താനുള്ള കൂട്ടായ ഉത്തരവാദിത്വത്തിന്റെ പ്രതീകമാണ് ഈ റാലി. ഗുരുവായൂർ റെയിൽവേ, സ്റ്റേഷൻ മാസ്റ്റർ ദീപ ദത്ത്, ആർ.പി.എഫ് സബ് ഇൻസ്പെക്ടർ പി.ബി രഞ്ജൻ, റെയിൽവേ ഹെൽത്ത് ഇൻസ്‌പെക്ടർ എം.എ അജിംസ് എന്നിവർ നേതൃത്വം നൽകി.