ചാവക്കാട്: തിരുവത്ര കുമാർ എ.യു. പി. സ്കൂളിൽ സ്പോർട്സ് ആൻ്റ് ഗെയിംസ് സംഘടിപ്പിച്ചു. പ്രധാന അധ്യാപിക റീന തോമസ് ഉദ്ഘാടനം ചെയ്തു. ‘കളിയാണ് ലഹരി’ എന്ന മുദ്രാവാക്യമുയർത്തി അത്താണി സെന്ററിൽ നിന്നാരംഭിച്ച ദീപശിഖ പ്രയാണം എം.എസ് ശ്രീവത്സൻ, പി.വി അഞ്ജന, കെ.കെ.ശ്രീകുമാർ എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. വിദ്യാലയത്തിലെ കായിക താരങ്ങളിൽ നിന്നും ജില്ല ഫുട്ബോൾ റഫറിയായ തുഫൈൽ ദീപശിഖ ഏറ്റുവാങ്ങി ദീപം തെളിയിച്ചു. പ്രധാന അധ്യാപിക സി. റീന തോമസ് പതാക ഉയർത്തി വിദ്യാർത്ഥികൾക്ക് കായിക ദിന സന്ദേശം നൽകി. അധ്യാപകരായ പി.എം സൈനബ, വി.എസ് സ്മിന, എ ജിതിൻ ജോസഫ്, നിതിൻ ആനന്ദ്, പി.എം സൗമ്യ ,സി മിനിത, പി.ടി സോബി, വിനിറ്റ സി വർഗീസ്, ശ്രീലക്ഷ്മി രാജൻ, അമല പോൾ എന്നിവർ മാർച്ച് പാസ്റ്റിന് നേതൃത്വം നൽകി. പിടിഎ പ്രസിഡണ്ട് റസീന അലി, വൈസ് പ്രസിഡൻറ് അസീസ് മാടമ്പി, എക്സിക്യൂട്ടീവ് അംഗം പി.ഡി ദീപ എന്നിവർ പങ്കെടുത്തു. വിവിധ ഇനങ്ങളിലായി രണ്ട് ദിവസങ്ങളിലായി നടന്ന കായികമേളയിൽ വിദ്യാലയത്തിലെ 500ല്‍ പരം വിദ്യാർത്ഥികൾ പങ്കെടുത്തു.