ചാവക്കാട്: സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആരംഭിച്ച ‘സ്ത്രീ’ ക്യാമ്പയിന്റെ ചാവക്കാട് നഗരസഭതല ഉദ്ഘാടനം നടന്നു. പാലയൂർ അർബൻ ഹെൽത്ത് സെന്ററിൽ നടന്ന പരിപാടി നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ ലത്തീഫ് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിന സലീം സ്വാഗതം പറഞ്ഞു. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. എ.വി മുഹമ്മദ് അൻവർ സംസാരിച്ചു. പാലയൂർ അർബൻ ഹെൽത്ത് സെന്റർ ഡോക്ടർ സുമയ്യ മുഹമ്മദ് നന്ദി പറഞ്ഞു. ക്യാമ്പയിന്റെ ഭാഗമായി ജനകീയാരോഗ്യ കേന്ദ്രങ്ങളിലും നഗര ആരോഗ്യ കേന്ദ്രങ്ങളിലും എല്ലാ ചൊവ്വാഴ്ചകളിലും പ്രത്യേക സ്ത്രീ ക്ലിനിക്കുകൾ പ്രവർത്തിക്കും. ഈ ക്ലിനിക്കുകളിലൂടെ സ്ത്രീകൾക്കും കുട്ടികൾക്കും മെച്ചപ്പെട്ട ചികിത്സയും സേവനങ്ങളും ലഭിക്കും. 2025 സെപ്റ്റംബർ 16 മുതൽ 2026 മാർച്ച് 8 വരെയാണ് ക്യാമ്പയിൻ നടക്കുന്നത്. സ്ത്രീകളുടെ ആരോഗ്യ സംരക്ഷണ രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരുവാൻ ഈ പ്രത്യേക ക്ലിനിക്കിലൂടെ സാധിക്കും.