ഒരുമനയൂർ: വി.കെ മോഹനൻ കാർഷിക സംസ്കൃതി ഒരുമനയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മത്തൻ കൃഷിയുടെ വിളവെടുപ്പ് നടന്നു. ചാവക്കാട് അമൃത സ്കൂൾ പരിസരത്ത് നടന്ന വിളവെടുപ്പ് ഒരുമനയൂർ കൃഷി ഓഫീസർ എമിലി രാജേഷ് ഉദ്ഘാടനം ചെയ്തു. കൃഷി അസിസ്റ്റന്റ് ഓഫീസർ ടി.കെ സിമി, കാർഷിക സംസ്കൃതി മണ്ഡലം കൺവീനവർ കെ.വി രാജേഷ്, പഞ്ചായത്ത് കൺവീനർ ഗഫൂർ മരക്കാട്ടിൽ എന്നിവർ സംസാരിച്ചു.