ഏങ്ങണ്ടിയൂർ: ബസ് യാത്രക്കിടെ യുവതിയെ മാനഹാനി വരുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. എങ്ങണ്ടിയൂർ പഴയേടത്ത് വീട്ടിൽ മുരളീധര(65)നേയാണ് വാടാനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. സെപ്റ്റംബർ 14 ന് രാത്രി ഗുരുവായൂർ നിന്ന് പറവൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. ബസിൽ സീറ്റ് ഫുൾ ആയതിനാൽ നിന്ന് യാത്ര ചെയ്യവെ ചേറ്റുവ പാലം കഴിഞ്ഞ സമയം യുവതിയുടെ പുറകിൽ നിന്നിരുന്ന പ്രതി, യുവതിയെ ലൈംഗിക ഉദ്ദേശ്യത്തോടു കൂടി സ്പർശിച്ച് മാനഹാനി വരുത്തുകയായിരുന്നു. പല തവണ ഇത് ആവർത്തിച്ചതോടെ യുവതി ബഹളം വെച്ചു. തുടർന്ന് ബസിലെ യാത്രക്കാർ ഇയാളെ തടഞ്ഞ് വെക്കുകയും പോലീസിനെ അറിയിക്കുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.