Monday, September 15, 2025

കെ.എസ്.യു നേതാക്കളെ മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ ഹാജരാക്കിയ സംഭവം; എസ്.എച്ച്.ഒ യു.കെ ഷാജഹാനെ സ്ഥലം മാറ്റി

തൃശ്ശൂർ: വടക്കാഞ്ചേരിയിൽ കെ.എസ്.യു നേതാക്കളെ മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ ഹാജരാക്കിയ സംഭവത്തിൽ നടപടി. വടക്കാഞ്ചേരി പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ യു.കെ ഷാജഹാനെ സ്ഥലം മാറ്റി. സിറ്റി പോലീസ് കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സ്ഥലംമാറ്റം. മുഖംമൂടി ധരിപ്പിച്ച് കെ.എസ്.യു നേതാക്കളെ കോടതിയിൽ ഹാജരാക്കിയ നടപടിയിൽ സി.ഐക്ക് വീഴ്ചച പറ്റി എന്ന റിപ്പോർട്ട് സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോയുടെ റിപ്പോർട്ട് ലഭിച്ചയുടൻ ഷാജഹാനെ അടിയന്തരമായി പോലീസ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തിയ ശേഷമാണ് അച്ചടക്ക നടപടിയുടെ ഭാഗമായി എസ്.എച്ച്.ഓ സ്ഥാനത്തുനിന്ന് നീക്കിയത്. പുതിയ ചുമതലകൾ നൽകിയിട്ടില്ല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments