ചാവക്കാട്: സൈക്കിൾ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ബ്ലാങ്ങാട് ജി.എഫ്.യു.പി സ്കൂളിൽ സൈക്കിൾ വിതരണം സംഘടിപ്പിച്ചു. വീട്ടിൽ നിന്ന് സ്കൂളിലേക്കെത്താൻ ബുദ്ധിമുട്ടുന്ന ആറ് നിർദ്ധനരായ വിദ്യാർത്ഥികൾക്കാണ് സൈക്കിളുകൾ വിതരണം ചെയ്തത്. ചാവക്കാട് നഗരസഭ ചെയർപേഴ്സ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന രണദിവെ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ കെ.പി രഞ്ജിത്ത്, ക്ലബ്ബ് കൺവീനർ വി.എം മുനീർ, അബ്ദുള്ള തെരുവത്ത്, ഡോ. ഷൗജാദ് മുഹമ്മദ്, നൗഷാദ് തെക്കും പുറം, ഷാഫി, ഫിറോസ്, ഷെമീർ എന്നിവർ സംസാരിച്ചു. പ്രധാനധ്യാപിക സി.ഡി വിജി സ്വാഗതവും സ്റ്റാഫ് പ്രതിനിധി ഒ.ജെ ജാൻസി നന്ദിയും പറഞ്ഞു.