Saturday, September 13, 2025

വിവാഹം വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു; വധശ്രമ കേസിലെ പ്രതി പിടിയിൽ

മതിലകം: വിവാഹം വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ വധശ്രമ കേസിലെ പ്രതി പിടിയിൽ. എസ്.എൻ പുരം കരിനാട്ട് വീട്ടിൽ ശ്രീജിത്തിനെയാണ്  മതിലകം പോലീസ് അറസ്റ്റ് ചെയ്തത്. ശ്രീജിത്ത് 2021 വർഷത്തിൽ മതിലകം പോലീസ് സ്റ്റേഷനിൽ ഒരു വധശ്രമ കേസിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. മതിലകം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ ഷാജി, 

എ.എസ്.ഐ പ്രജീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷനിൽ, സിവിൽ പോലീസ് ഓഫീസർമാരായ ദിവ്യ, വിഷ്ണു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments