ചാവക്കാട്: സി.പി.എം മുൻ ജനറൽ സെക്രട്ടറിയും മുതിർന്ന നേതാവുമായിരുന്ന സീതാറാം യെച്ചൂരി ഓർമയായിട്ട് ഇന്ന് ഒരുവർഷം. ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിലിരിക്കെ 2024 സെപ്തംബർ 12നാണ് യെച്ചൂരി വിട പറഞ്ഞത്.
തിരുവത്ര: സി.പി.എം തിരുവത്ര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവത്ര മുട്ടിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം സിപിഎം നാട്ടിക ഏരിയ കമ്മിറ്റി അംഗം അഡ്വ. ജ്യോതി പ്രകാശ് ഉദ്ഘാടനം ചെയ്തു. കെ. എച്ച്.സലാം അധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റി അംഗങ്ങളായ ടി.എം. ഹനീഫ, പി. കെ.രാധാകൃഷ്ണൻ, കെ.യു. ജാബിർ, കെ.ആർ.ആനന്ദൻ, ടി. എം. ദിലീപ്, പ്രിയ മനോഹരൻ എന്നിവർ സംസാരിച്ചു.

ഗുരുവായൂർ: സി.പി.എം ഗുരുവായൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സീതാറാം യെച്ചൂരി അനുസ്മരണം സംഘടിപ്പിച്ചു. സി.പി.എം ജില്ല സെക്രട്ടറിയേറ്റംഗം എം ബാലാജി ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം ഉണ്ണി വാറണാട്ട് അധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി കെ.ആർ സൂരജ്, ലത പുഷ്കരൻ എന്നിവർ സംസാരിച്ചു.
