കുന്നംകുളം: കാണിയാമ്പാലിൽ യുവാവിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആനായ്ക്കൽ കരിവന്നൂർ വീട്ടിൽ നാരായണൻ്റെ മകൻ സനിന്തി(39)നെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ ഹാളിലെ കഴുക്കോലിൽ പ്ലാസ്റ്റിക് കയറിൽ കെട്ടിത്തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു. വീട്ടിൽ നിന്ന് പുറത്തുപോയ ഭാര്യ ഒരു മണിയോടെ തിരികെ വന്നപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെടുന്നത്. കെട്ടഴിച്ചതിനുശേഷം കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.