Thursday, September 11, 2025

പൈതൃകം ഗുരുവായൂർ കുടുംബസംഗമം സംഘടിപ്പിച്ചു

ഗുരുവായൂർ: പൈതൃകം ഗുരുവായൂരിന്റെ നേതൃത്വത്തിൽ പ്രതിമാസ കുടുംബസംഗമം സംഘടിപ്പിച്ചു. ആദ്ധ്യാത്മികാചാര്യൻ ഉദിത് ചൈതന്യ മുഖ്യപ്രഭാഷണം നടത്തി. പൈതൃകം കോർഡിനേറ്റർ അഡ്വ. രവി ചങ്കത്ത് അധ്യക്ഷത വഹിച്ചു. ഡിസംബറിൽ ഗുരുവായൂരിൽ  നടക്കുന്ന 10008 പേർ പങ്കെടുക്കുന്ന ലളിത സഹസ്രനാമ ജപ യജ്ഞത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു. ചടങ്ങിൽ സുകുമാർ കാനഡ രചിച്ച ഇംഗ്ലീഷ്  നാരായണീയം  പ്രകാശനം ചെയ്തു. ഡോ. ഡി.എം വാസുദേവൻ മുഖ്യാതിഥിയായി.  വൈകുണ്ഠാമൃതം ചെയർമാൻ ശശിധരൻ, ഹരി മേനോൻ, പൈതൃകം സെക്രട്ടറി മധു. കെ. നായർ, ഖജാൻജി കെ. കെ. വേലായുധൻ, രക്ഷാധികാരി പ്രൊഫ.വൈശ്രവണത്ത് നാരായണൻ നമ്പൂതിരി, കൺവീനർമാരായ ഡോ. കെ. ബി. പ്രഭാകരൻ,മണലൂർ ഗോപിനാഥ്, കെ. സുഗതൻ, ഇ. ആർ രാധാകൃഷ്ണൻ, കൊങ്ങോർപ്പിള്ളി ശങ്കരനാരായണൻ നമ്പൂതിരി, സിദ്ധാർതൻ നേടിയെടത്ത്, ശ്രീകുമാർ. പി. നായർ, മുരളി അകമ്പടി, ജയൻ കെ. മേനോൻ, രവീന്ദ്രൻ വട്ടരങ്ങത്ത്, ദിവാകരൻ എ.കെ ഹരിദാസ് കുളവിൽ, പ്രാഹ്ലാദൻ മാമ്പറ്റ് എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments