തൃശൂർ: കേരള വെറ്ററിനറി ആൻ്റ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റി വിദ്യാർത്ഥി യൂണിയന്റെ ആഭിമുഖ്യത്തിൽ മണ്ണുത്തി ക്യാമ്പസിൽ ആന്റി-ഡ്രഗ് കാമ്പയിൻ സംഘടിപ്പിച്ചു. ‘യുണൈറ്റഡ് എഗയിൻസ്റ്റ് ഡ്രഗ് – വൺ യൂണിവേഴ്സിറ്റി, വൺ വോയ്സ്’ എന്ന മുദ്രാവാക്യത്തോടെയാണ് പരിപാടി നടന്നു. യൂണിവേഴ്സിറ്റി ഡി.ഇ ടി.എസ് രാജീവ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ചെയർപേഴ്‌സൺ വി.എസ് സുരജ അധ്യക്ഷത വഹിച്ചു. തൃശൂർ എക്സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസർ കെ ലത്തീഫ് അവബോധ ക്ലാസെടുത്തു. വിദ്യാർത്ഥികളും അധ്യാപകരും ആന്റി-ഡ്രഗ് പ്രതിജ്ഞയുമെടുത്തു.