ചാവക്കാട്: പൂക്കളം ഇടുന്നതിനിടയിലുണ്ടായ തർക്കത്തിൽ യുവാവിനെ കുടകൊണ്ടും കുടക്കമ്പി കൊണ്ടും കുത്തി പരിക്കേൽപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. തിരുവത്ര മുട്ടിൽ വടക്കോട്ട് വീട്ടിൽ ഷാഹുവിനെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. തിരുവത്ര സ്വദേശി വെളിയംകോട് ഗഫൂറിനെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. ഗുരുതരമായി പരിക്കേറ്റ ഗഫൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.