Saturday, September 6, 2025

ചന്ദ്രഗ്രഹണം; ഗുരുവായൂര്‍ ക്ഷേത്രനട നാളെ നേരത്തെ അടക്കും

ഗുരുവായൂർ: ചന്ദ്രഗ്രഹണത്തെ തുടർന്ന് ഗുരുവായൂര്‍ ക്ഷേത്രനട നേരത്തെ അടക്കും. തൃപ്പുക ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ പൂര്‍ത്തീകരിച്ച് രാത്രി 9.30ന് നട അടയ്ക്കും. അത്താഴപൂജ നിവേദ്യങ്ങളായ അപ്പം, അട, അവില്‍ എന്നീ പ്രസാദങ്ങള്‍ ശീട്ടാക്കിയ ഭക്തര്‍ രാത്രി ഒമ്പതിന് മുമ്പായി അവ കൈപ്പറ്റണം. അടുത്തദിവസം രാവിലെ പ്രസാദങ്ങള്‍ ലഭിക്കുന്നതല്ലെന്നും ദേവസ്വം അറിയിച്ചു. പൊതു അവധി ദിനമായതിനാൽ (ചതയം) നാളെ ഗുരുവായൂർ ക്ഷേത്രത്തിൽ രാവിലെ 6 മുതൽ ഉച്ചതിരിഞ്ഞ് 2 വരെ വി.ഐ.പി / സ്പെഷ്യൽ ദർശന നിയന്ത്രണവും ഉണ്ടായിരിക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments