കൈപ്പമംഗലം: യുവാവിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചളിങ്ങാട് ലണ്ടൻ വളവിന് അടുത്ത് പോക്കാക്കില്ലത്ത് വീട്ടിൽ ബഷീറിൻ്റെ മകൻ മുനീറിനെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 27 വയസ്സായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം. കൈപ്പമംഗലം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പിന്നീട് പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.