ഗുരുവായൂർ: ഗുരുവായൂർ മദർ തെരേസ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ മദർ തെരേസ അനുസ്മരണവും സാരി വിതരണവും സംഘടിപ്പിച്ചു. ഗുരുവായൂർ മാത കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങ് പ്രൊഫ.സിസ്റ്റർ ഡാനി മരിയ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് വൈസ് പ്രസിഡണ്ട് സി.എ മാർട്ടിൻ അദ്ധ്യക്ഷത വഹിച്ചു. മാനേജിംഗ് ട്രസ്റ്റി പി.പി വർഗ്ഗീസ് സാരി വിതരണം നിർവ്വഹിച്ചു. സിസ്റ്റർ റോസ്‌ലിൻ ചിറ്റിലപ്പിള്ളി അനുസ്മരണ പ്രഭാഷണം നടത്തി. പി.ഐ ലാസർ മാസ്റ്റർ, അനിൽ കല്ലാറ്റ്, ജോർജ് പോൾ നീലങ്കാവിൽ, ജോസ് ചക്രമാക്കിൽ, കെ.എം.കെ നായർ എന്നിവർ സംസാരിച്ചു. ലോസൻ മാത്യു, മേഴ്സി ജോയ്, ചീരൻ ഫ്രാൻസീസ്, സി.എ. വർക്കി, കെ.ആർ ജോർജ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. 150 ഓളം അർഹരായ അമ്മമാർക്ക് സാരികൾ നൽകി. തുടർന്ന് സ്നേഹവിരുന്നും ഉണ്ടായി.