ഗുരുവായൂർ: വർഷങ്ങളോളമായി മാലിന്യം കൂമ്പാരമായി കിടന്നിരുന്ന തെരുവ് ഗുരുവായൂർ നഗരസഭ പതിമൂന്നാം വാർഡ് ശുചിത്വ ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ വൃത്തിയാക്കി മാതൃക ഹരിത ചത്വരമാക്കി മാറ്റി. അതിരുദ്ര യജ്ഞാചാര്യൻ കീഴേടം രാമൻ നമ്പൂതിരി മാതൃകാ ഹരിത ചത്വരത്തിന്റെ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ സി.എസ് സൂരജ് അദ്ധ്യക്ഷത വഹിച്ചു. പ്രദേശം മാലിന്യമുക്തമാക്കാൻ നിരന്തരം കഷ്ടപ്പെട്ട തൊഴിലുറപ്പ് തൊഴിലാളികൾ,നഗരസഭ ശുചീകരണ തൊഴിലാളികൾ, ഹരിതകർമ്മ സേന അംഗങ്ങൾ, ആശാവർക്കർ എന്നിവരെ ഓണപ്പുടവയും പായസകിറ്റും നൽകി ആദരിച്ചു. നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാരായ എം.ബി സുജിത്കുമാർ, പ്രദീപ്, കുടുംബശ്രീ അംഗങ്ങൾ,ശുചിത്വ സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.