ഗുരുവായൂർ: ഓണാഘോഷത്തിന്റെ ഭാഗമായി തൊഴിലുറപ്പ് തൊഴിലാളികൾക്ക് കൗൺസിലറുടെ ഓണപ്പുടവ സമ്മാനം. ഗുരുവായൂർ നഗരസഭ 27ാം വാർഡ് കൗൺസിലർ വി.കെ സുജിത്താണ് തൊഴിലുറപ്പ് അമ്മമാർക്ക് ഓണക്കോടികൾ വിതരണം ചെയ്തത്. തിരുവെങ്കിടാചലപതി ക്ഷേത്ര പരിസരത്ത് നടന്ന കൗൺസിലർ വി.കെ.സുജിത്ത് ഓണസന്ദേശം നൽകി. ബാലൻ വാറണാട്ട് ആമുഖപ്രസംഗം നടത്തി. ശിവൻ കണിച്ചാടത്ത് സംസാരിച്ചു.