ചാവക്കാട്: തീരദേശ മേഖലയിൽ പിടിമുറുക്കിയ ലഹരി മാഫിയക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ നിവേദനം. എസ്.ഡി.പി.ഐ ചാവക്കാട് ബീച്ച് ബ്രാഞ്ച് കമ്മിറ്റിയും പുത്തൻ കടപ്പുറം ബ്രാഞ്ച് കമ്മിറ്റിയും സംയുക്തമായാണ് പോലീസിനും എക്സൈസിനും നിവേദനം നൽകിയത്. ഉത്സവ കാലത്ത് തീരദേശ പ്രദേശങ്ങളിൽ ലഹരി മാഫിയ സംഘം വ്യാപകമാകുന്നതായും ഇത് തടയുന്നുതിന് രാത്രികാല പട്രോളിങ് ഉറപ്പാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. കൂടാതെ ലഹരി വില്പന നടത്തുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യത്തിന് ഉന്നയിച്ചിട്ടുണ്ട്. പുത്തൻകടപ്പുറം ബ്രാഞ്ച് പ്രസിഡണ്ട് മുജീബ് കുന്നത്ത്, ബീച്ച് സെക്രട്ടറി ദിൽഷാദ് എന്നിവർ ചേർന്ന് ചാവക്കാട് പ്രൊബേഷണറി സബ് ഇൻസ്പെക്ടർക്കും എക്സൈസ് ഓഫീസർക്കും നിവേദനം കൈമാറി.