Saturday, January 10, 2026

ഓണത്തപ്പനെ വരവേറ്റ് വാദ്യസേവയും ഓണപാട്ടുമായി പാനയോഗം

ഗുരുവായൂർ: തിരുവെങ്കിടം പാനയോഗത്തിന്റെ നേതൃത്വത്തിൽ  ഓണാഘോഷം സംഘടിപ്പിച്ചു. മമ്മിയൂർ സൗഹൃദ നഗറിൽ സരസ്വതി ഭവൻ പരിസരത്ത്  പൂക്കളമിട്ട് ആർപ്പ് വിളി കളോടെ ആരംഭിച്ച ഓണാഘോഷം തിരുവെങ്കിടാചലപതി ക്ഷേത്ര സമിതി പ്രസിഡണ്ട് ശശി വാറണാട്ട് ഉദ്ഘാടനം ചെയ്തു. പാനയോഗം സെക്രട്ടറി  വാദ്യ പ്രവീൺ ഗുരുവായൂർ ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. കോ-ഓഡിനേറ്റർ ബാലൻ വാറണാട്ട് ഓണ ഐതിഹ്യം വിശദീകരിച്ചു.വാദ്യ പ്രതിഭകളായ രാജൻ കോക്കൂർ, ഹരീഷ് മമ്മിയൂർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന വാദ്യസേവയിൽ  കലാകാരന്മാരായ ഉണ്ണികൃഷ്ണൻ എടവന,ഷൺമുഖൻ തെച്ചിയിൽ, ഇ ദേവീദാസൻ, പ്രഭാകരൻ മൂത്തേടത്ത് എന്നിവരും അണിചേർന്നു. ഓണപ്പാട്ടുമായി പ്രീത എടവന ,വത്സല നാരായണൻ, ഇ സരസ്വതിയമ്മ എന്നിവരും പങ്കാളികളായി. തുടർന്ന് വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments